12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

മകള്‍ക്കൊപ്പം 15 യുവതികള്‍ക്കും മംഗല്യം; വേറിട്ട മാതൃകയായി തോമസ്

പയ്യന്നൂര്‍: മകളുടെ വിവാഹവേളയില്‍ 15 നിര്‍ധന പെണ്‍കുട്ടികളുടെ മംഗല്യസ്വപ്നം യാഥാര്‍ഥ്യമാക്കി മാതൃകയാവുകയാണ് പയ്യന്നൂരിലെ കെ.യു. തോമസും ഭാര്യ വത്സ തോമസും. ഇവരുടെ മകളും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ബി.ഫാം അധ്യാപികയുമായ ജയാ തോമസിന്‍െറ വിവാഹമാണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ തുണക്കത്തെിയത്.
ജയാ തോമസിന്‍െറയും കോട്ടയം കളത്തിപ്പാടി സ്വദേശിയും എറണാകുളത്ത് കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ സ്റ്റാന്‍ലി ജോണ്‍ മാത്യുവിന്‍െറയും വിവാഹം കഴിഞ്ഞ 14ന് കോട്ടയത്ത് നടന്നു. വിവാഹത്തിന്‍െറ ഭാഗമായി തിങ്കളാഴ്ച പയ്യന്നൂരില്‍ നടന്ന സല്‍ക്കാരച്ചടങ്ങിലാണ് 15 യുവതികള്‍ക്കുള്ള വിവാഹ ധനസഹായം വിതരണം ചെയ്തത്.
വിവാഹച്ചടങ്ങിനത്തെിയ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ധനസഹായം കൈമാറിയത്. വിവാഹ ധനസഹായം ലഭിക്കുന്ന പെണ്‍കുട്ടികളെ വേദിയിലത്തെിക്കാതെ അതത് സ്ഥലത്തെ പ്രമുഖ വ്യക്തികള്‍ക്കാണ് തുകയുടെ ചെക്കുകള്‍ കൈമാറിയത് എന്നതും സേവനപ്രവര്‍ത്തനത്തിന്‍െറ വേറിട്ട മാതൃകയായി. സഹായം ലഭിക്കുന്ന പത്തോളം പെണ്‍കുട്ടികള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവരാണ്. മറ്റുള്ളവര്‍ ഹൈറേഞ്ചുകളിലെ തോട്ടങ്ങളിലുള്ള ദരിദ്ര യുവതികളും.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ചാരിറ്റി പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് അര്‍ഹരെ കണ്ടത്തെിയത്.
ആഭരണങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയായിരുന്നു വിവാഹചടങ്ങുകള്‍. സ്വര്‍ണം കൊടുത്തിരുന്നെങ്കില്‍ ചുരുങ്ങിയത് 50 പവനെങ്കിലും വേണം. ഇതിന് 13 ലക്ഷത്തോളം രൂപ വേണ്ടിവരും. അതുകൊണ്ട് ഈ പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ താലിച്ചരടിനാവട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെയാണ് പാവപ്പെട്ട പെണ്‍കുട്ടികളെ കണ്ടത്തെിയത്. പി.ഡബ്ള്യു.ഡി കരാറുകാരനാണ് തോമസ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com