വെള്ളമുണ്ട: മഴക്കാലത്ത് വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്ന മരപ്പാലം മാറ്റിപ്പണിയാന്‍ നടപടിയില്ല. ഇതോടെ വഞ്ഞോട് എടമുണ്ട ഗ്രാമവാസികള്‍ ദുരിതത്തില്‍.
തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട് തോടിനു കുറുകെയുള്ള ഏക മരപ്പാലമാണിത്. എല്ലാ മഴക്കാലത്തും പാലം തകരും. ആദിവാസികളും പ്രദേശവാസികളും മരത്തടി നിരത്തി ഉണ്ടാക്കുന്ന പാലത്തിലൂടെയാണ് വര്‍ഷങ്ങളായി വിദ്യാര്‍ഥികളടക്കം സഞ്ചരിക്കുന്നത്.
കഴിഞ്ഞവര്‍ഷം പാലം തകര്‍ന്ന് രണ്ട് ആദിവാസി വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടിരുന്നു. പാലം തകരുമ്പോള്‍ സ്ഥലത്തത്തെുന്ന പഞ്ചായത്ത്, വില്ളേജ് അധികൃതര്‍ ഉടന്‍ പാലം പുതുക്കി പണിയുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ നടപടിയില്ല.
മഴ ശക്തി പ്രാപിക്കുമ്പോള്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍