സുല്‍ത്താന്‍ ബത്തേരി: മഴ പെയ്താല്‍ ദേശീയപാത മാലിന്യപ്പുഴയാവും. ടൗണ്‍ ചളിക്കുളമാവും . ഓവ് ചാലുകള്‍ നിറഞ്ഞ് കവിഞ്ഞ് മലിനജലം റോഡില്‍ നിറയും. ഒരു പതിറ്റാണ്ടോളമായി തുടരുന്ന ഈ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. മാനിക്കുനിവയല്‍ അടക്കം ടൗണ്‍ പരിസരങ്ങള്‍ മണ്ണിട്ടുയര്‍ത്തിയതും അഴുക്കുചാലുകള്‍ കൈയേറ്റങ്ങളാല്‍ പരിമിതപ്പെട്ടതുമാണ് ചാലുകള്‍ നിറഞ്ഞുകവിയാന്‍ കാരണം. ദേശീയപാതക്ക് ഇരുവശത്തുമുള്ള അഴുക്ക് ചാലുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയും ദുരിതം വര്‍ധിപ്പിക്കുന്നു. ടൗണിലെ കാല്‍നടയാത്രക്കാരും വ്യാപാരികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. മഴ കഴിഞ്ഞാല്‍ ഓടകളില്‍ നിന്നും ഒഴുകിയത്തെിയ അഴുക്കുവെള്ളം നീക്കം ചെയ്യലും വൃത്തിയാക്കലുമാണ് വ്യാപാരികളുടെ പ്രധാന ജോലി.
വെള്ളം റോഡില്‍ നിറയുന്ന ചെറിയ വാഹനള്‍ക്കും ഭീഷണിയാണ്. സൈലന്‍സറില്‍ വെള്ളം കയറി വണ്ടി ഓഫാവും. പലപ്പോഴും ദേശീയ പാതയില്‍ ഗതാഗത തടസ്സത്തിനു ഇതു കാരണമാന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങാന്‍ കാല്‍നടയാത്രക്കാരും പ്രയാസപ്പെടുന്നു.
ഓവുചാലിനു മുകളിലെ സിമന്‍റ് സ്ളാബുകള്‍ പലതും പൊട്ടിത്തകര്‍ന്ന നിലയിലാണ്. ഒരേ നിരപ്പിലല്ല പലയിടങ്ങളിലും സ്ളാബുകള്‍. ഇത് അപകടത്തിന് കാരണമാവുന്നു. കട്ടയാട് റോഡ് ജങ്ഷന്‍ മുതല്‍ പഞ്ചായത്ത് ഓഫിസ് പരിസരംവരെ ദേശീയപാത മഴ വന്നാല്‍ വെള്ളത്തില്‍ മുങ്ങും. ഗാന്ധി ജങ്ഷനിലും സ്ഥിതി ഗുരുതരമാണ്. മഴക്കു മുമ്പ് അഴുക്കു ചാലുകളിലെ തടസ്സങ്ങള്‍ നീക്കുന്ന ജോലിയും നിലച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍