മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ വെട്ടിക്കുറക്കുമെന്ന പ്രതീക്ഷ തകര്‍ന്നത് ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സ് 244 പോയന്‍റ് താഴ്ന്ന് 16705.83ലും നിഫ്റ്റി 74.80 കുറഞ്ഞ് 5064.25ലുമത്തെി.
യൂറോസോണില്‍നിന്ന് ഗ്രീസ് പുറത്തുപോകുമെന്ന ആശങ്കക്ക് ഗ്രീസ് തെരഞ്ഞെടുപ്പ് ഫലം വിരാമമിട്ടെങ്കിലും അത് സെന്‍സെക്സിനെ തുണച്ചില്ല. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതും വിപണിക്ക് പ്രഹരമായി. റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതും നിക്ഷേപകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. എസ്. ബി.ഐ, സ്റ്റെര്‍ലൈറ്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്.ഡി.എഫ്.സി ബാങ്ക്, ഡോക്ടര്‍ റെഡ്ഡീസ് ലാബ്, ഐ.ടി.സി, ഗെയില്‍, ഭെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ പവര്‍, മാരുതി സുസുകി, എച്.ഡി.എഫ്.സി, സിപ്ള, ടി.സി.എസ്, ആര്‍. ഐ. എല്‍ എന്നിവയാണ് കാര്യമായ തകര്‍ച്ച നേരിട്ട മുന്‍നിര ഓഹരികള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍