കാലിക്കറ്റ്
________________വിദൂര വിദ്യാഭ്യാസ വിഭാഗം
പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം വഴി രജിസ്റ്റര്‍ ചെയ്ത ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്സി (മാത്തമാറ്റിക്സ്/കൗണ്‍സലിങ് സൈക്കോളജി)/ബി.കോം/ബി.ബി.എ/ബി.എം.എം.സി, ബിഎ അഫ്ദലുല്‍ ഉലമ ഇന്‍ അറബിക് ഡിഗ്രി റെഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 19 മുതല്‍ നടക്കും ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ രാജ്യങ്ങളിലെയും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ മാത്രമാണ് ജൂണ്‍ 27ന് ആരംഭിക്കുക.
പരീക്ഷ
ബി.ഡി.എസ് പാര്‍ട്ട് -2 ഫൈനല്‍ റെഗുലര്‍, പരീക്ഷ ജൂലൈ നാലിനും പാര്‍ട്ട്-1 സപ്ളിമെന്‍ററി പരീക്ഷ ജൂണ്‍ 27-നും ആരംഭിക്കും.
അപേക്ഷ 30 വരെ
ബി.എഡ് ഡിഗ്രി സപ്ളിമെന്‍ററി (2006 പ്രവേശനം മുതല്‍) പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ജൂണ്‍ 30 വരെയും 100 രൂപ പിഴയോടുകൂടി ജൂലൈ അഞ്ചുവരെയും 500 രൂപ അധിക പിഴയോടുകൂടി ജൂലൈ 10 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റ് ഒൗട്ട് ചലാന്‍ രസീത് സഹിതം പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 10. പരീക്ഷാ തിയതി പിന്നീട് അറിയിക്കും.
എം.സിഎ ഒന്നാം സെമസ്റ്റര്‍ സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ്(2010 പ്രവേശനം , 2009, അതിന് മുമ്പുള്ള പ്രവേശനം) പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ജൂണ്‍ 25 വരെയും 100 രൂപ പിഴയോടുകൂടി ജൂണ്‍ 27 വരെയും 500 രൂപ അധിക പിഴയോട് കൂടി ജൂലൈ രണ്ടുവരെയും അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ എംഎ/എം.എസ്.സി/എം.കോം/എം.എല്‍.ഐ.എസ് സി/എം.എസ്.ഡബ്ളിയു/എം.സി.ജെ/എം.ടി.എ (നോണ്‍ സി.യു.സി.എസ്.എസ് & സി.യു.സി.എസ്.എസ്) റെഗുലര്‍/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് (കോളജ് വിദ്യാര്‍ഥികള്‍ക്കു മാത്രം) പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ജൂണ്‍ 25 വരെ അപേക്ഷിക്കാം.
പഠനവകുപ്പിലെ വിദ്യാര്‍ഥികളുടെ രണ്ട്, നാല് സെമസ്റ്റര്‍ എം.എ/എം.എസ്.സി/എംകോം/എം.എല്‍.ഐ.എസ്സി/എം.ബിഎ/എം.സി.ജെ/എം.ടി.എ (സി.സി.എസ്.എസ് -പി.ജി) റഗുലര്‍/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ജൂണ്‍ 25 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബി.ടെക് /പി.ടി ബി.ടെക്/ബിആര്‍ക്ക്് (2004 & 2 കെ സ്കീം) സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ജൂണ്‍ 25 വരെയും 100 രൂപ പിഴയോടുകൂടി ജൂണ്‍ 27 വരെയും 500 രൂപ അധിക പിഴയോടുകൂടി ജൂലൈ രണ്ടുവരെയും അപേക്ഷിക്കാം.
ബി.ടെക്: കോളജ്
മാറ്റത്തിനുള്ള തീയതി നീട്ടി
കേരളത്തിലെ മറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലെ എന്‍ജിനീയറിങ് കോളജുകളില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എന്‍ജിനീയറിങ് കോളജുകളിലേക്ക് മാറുന്നതിന് ബി.ടെക് വിദ്യാര്‍ഥികള്‍ അപേക്ഷിക്കുന്നതിനുള്ള തീയതി ജൂണ്‍ 23 വരെ നീട്ടി. കാലിക്കറ്റിന് കീഴിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റിന് കീഴിലെ തന്നെ മറ്റ് എന്‍ജിനീയറിങ് കോളജിലേക്ക് മാറുന്നതിനും അപേക്ഷിക്കാം. ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് പരീക്ഷയെഴുതി മൂന്നാം സെമസ്റ്ററിലേക്ക് പ്രൊമോഷന് അര്‍ഹത നേടിയവരായിരിക്കണം. അതത് കോളജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമാണ് മാറ്റത്തിന് അര്‍ഹതയുള്ളത്. വിശദ വിവരങ്ങള്‍ കോളജ് നോട്ടീസ് ബോര്‍ഡിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍