കണ്ണൂര്‍: സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് കണ്ണൂരില്‍ നടന്ന കേരള കോഓപറേറ്റീവ് എംപ്ളോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഹകരണ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിര്‍മിക്കുന്ന സഹകരണ ഓഫിസ് സമുച്ചയത്തിന്‍െറ നിര്‍മാണത്തിന് സെപ്റ്റംബര്‍ മാസത്തിലെ ഒരുദിവസത്തെ ശമ്പളം സംഭാവനയായി നല്‍കാനും സമ്മേളനം തീരുമാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കാര്യമായ മാറ്റമുണ്ടാക്കാന്‍ സഹകരണ മേഖലക്ക് കഴിഞ്ഞിട്ടില്ളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെ. സുധാകരന്‍ എം.പി പറഞ്ഞു.
സി.എന്‍. ബാലകൃഷ്ണന്‍ നല്ല കഴിവും പ്രാപ്തിയുമുള്ള മന്ത്രിയാണ്. എന്നാല്‍, കാര്യങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നണം. ആ തോന്നല്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കണം. എല്‍.ഡി.എഫിന്‍െറ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കൊള്ളയുടെ കൂത്തരങ്ങായിരുന്നു. ഭരണ സ്വാധീനവും പൊലീസിനെയും ഉപയോഗിച്ച് സഹകരണ മേഖലയെ മാറ്റി. ഒറ്റയാന്‍ ചവിട്ടിയരച്ച വാഴത്തോപ്പുപോലെയാണ് സഹകരണ മേഖല. ഖജനാവ് സ്വന്തക്കാര്‍ക്ക് കൊള്ളയടിക്കാന്‍ കൂട്ടു നിന്ന എല്‍.ഡി.എഫിനെ കല്‍ത്തുറങ്കിലടക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയാറാകണം, അല്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും.
സഹകരണമായാലും രാഷ്ട്രീയമായാലും തങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നവരെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് കൊല്ലുകയാണ് സി.പി.എമ്മെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍. സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്‍റണി സ്വാഗതവും വൈസ് പ്രസിഡന്‍റ് പി.കെ. രാജീവന്‍ നന്ദിയും പറഞ്ഞു.
സഹകരണ സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. എന്‍. സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. എം.എം. ബഷീര്‍, ടി.ഒ. മോഹനന്‍, ഒ. നാരായണന്‍, സോണി സെബാസ്റ്റ്യന്‍, ജയ്സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ചാള്‍സ് ആന്‍റണി സ്വാഗതവും സി.ഒ. ജേക്കബ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനവും യാത്രയയപ്പും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.വി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ബി.കെ. തിരുവോത്ത്, എം.എന്‍. ഗോപാലകൃഷ്ണപണിക്കര്‍, കെ. സുരേന്ദ്രന്‍, മുണ്ടേരി ഗംഗാധരന്‍, പി.കെ. രാകേഷ്, കെ. പ്രമോദ്, ബി. സതീശന്‍, കെ.എന്‍. ബാബുജി, എം.എന്‍. രവീന്ദ്രന്‍, പി.സി. മാത്യു, എന്നിവര്‍ സംസാരിച്ചു. ടി.വി. മണിയപ്പന്‍ സ്വാഗതവും എം. രാജു നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍