ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ 10 സമ്പന്ന വിപണികളുടെ പട്ടികയില്‍ ഇന്ത്യയും. വിപണി വിവരങ്ങളും അവയുടെ വിശകലനവും ലഭ്യമാക്കുന്ന സ്ഥാപനമായ ഡാറ്റമോണിറ്ററിന്റെ 2012ലെ റിപ്പോര്‍ട്ടാണ് ലോകത്തെ 10 വലിയ സമ്പന്ന വിപണികളുടെ പട്ടികയില്‍ 2011ല്‍ ഇന്ത്യയും സ്ഥാനം പിടിച്ചതായി വ്യക്തമാക്കുന്നത്. സ്പെയിനിനെ പുറന്തള്ളിയാണ് ഇന്ത്യ 10ാം സ്ഥാനത്തിന് അര്‍ഹമായത്.
2012 അവസാനത്തോടെ ഇന്ത്യ ആറാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂറോ മേഖലയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധികള്‍മൂലം സമ്പന്നതയുടെ കാര്യത്തില്‍ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥാ രാജ്യങ്ങള്‍ പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്ക, ജപ്പാന്‍, ചൈന, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, കാനഡ, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ വിപണികളുടെ കാര്യത്തില്‍ ഇടം പിടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍