കൊല്ലം:പകര്‍ച്ചപ്പനി പ്രതിരോധത്തിന് നോട്ടീസ് അടിച്ചു,ബാനര്‍ കെട്ടി ഒക്കെ ശരി , ഈ ബോധവത്കരണം നടത്തിയിട്ട് താഴേതട്ടില്‍, എന്തുണ്ടായി ?ആസൂത്രണം ചെയ്ത ‘മഴയത്തെും മുമ്പേ’ പരിപാടിയില്‍ എന്തുചെയ്തു? മന്ത്രിയുടെ ചോദ്യം - ഇതിന് ഉദ്യോഗസ്ഥരുടെ ഉത്തരം നീണ്ടമൗനം.
ശനിയാഴ്ച ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലായിരുന്നു മന്ത്രി ഷിബു ബേബിജോണിന്‍െറ ചോദ്യം .ഒരുമാസം മുമ്പ് തയാറാക്കിയ പരിപാടിയുടെ അവലോകന റിപ്പോര്‍ട്ട് വേണമെന്ന് അന്നേപറഞ്ഞിരുന്ന കാര്യം മന്ത്രി ഓര്‍മിക്കുകയും ചെയ്തു. പഞ്ചായത്തുകളില്‍ നിന്ന് റിപ്പോര്‍ട്ടുകളൊന്നും കിട്ടിയിട്ടില്ളെന്ന കാര്യം കലക്ടറും വ്യക്തമാക്കി.ഒടുവില്‍ പഞ്ചായത്ത് ഡെ.ഡയറക്ടറും ശുചിത്വമിഷന്‍ ഉദ്യോഗസ്ഥനും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
പനി പ്രതിരോധത്തിനും ശുചീകരണത്തിനും വാര്‍ഡൊന്നിന് 25000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്ന് സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞപ്പോഴും ആശയക്കുഴപ്പമായി.10,000 രൂപയേ ലഭിച്ചിട്ടുള്ളൂവെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് അറിയിച്ചു.
ഇതോടെ മന്ത്രി ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച് 25,000 ഉറപ്പിച്ചു. കിട്ടിയിട്ടില്ളെന്ന് മേയര്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നിയമസഭയില്‍ പറഞ്ഞതല്ളേ, കിട്ടുമെന്ന് ഷിബുവിന്‍െറ ഉറപ്പ്. പകര്‍ച്ചപ്പനിക്ക് ആയുര്‍വേദ ചികിത്സ ഫലപ്രദമാണെങ്കിലും മരുന്നിന്‍െറ ലഭ്യതക്കുറവ് പ്രശ്നം സൃഷ്ടിക്കുന്നതായി ഡി.എം.ഒ അറിയിച്ചു. ഒൗഷധിയുടെ കിറ്റ് ഫലപ്രദമാണെങ്കിലും 25,000 പാക്കറ്റ് ആവശ്യപ്പെട്ടിട്ട് കിട്ടിയത് വെറും 3950 പാക്കറ്റ് മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു.ഒൗഷധി ഇതിന്‍െറ ഉല്‍പാദനം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. ഇതേ വാങ്ങാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്.വെറുതെ ഓഫിസിലിരുന്ന് ബോധവത്കരണം നടത്തിയിട്ടും ആശുപത്രിയില്‍ എത്തുന്നവരെ ചികിത്സിച്ചാലും പ്രശ്നം തീരില്ളെന്നും കൂട്ടായ അധ്വാനം ആവശ്യമാണെന്നും സി. ദിവാകരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍