മട്ടാഞ്ചേരി: ട്രോളിങ് നിരോധം 15 ന് പ്രാബല്യത്തില്‍ വന്നതോടെ ഇന്‍ബോര്‍ഡ്, ഒൗട്ട് ബോര്‍ഡ് വള്ളങ്ങളില്‍ ചാള, അയല കൊയ്ത്ത്. തോപ്പുംപടിയില്‍ തീരമണിഞ്ഞ വള്ളങ്ങളില്‍ ശനിയാഴ്ച ചാള, അയല എന്നിവ വന്‍തോതില്‍ ലഭിച്ചതോടെ മത്സ്യമേഖല ഉണര്‍ന്നു. ഒരുലക്ഷം രൂപക്ക് മുകളില്‍ വില ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ട്രോളിങ് നിരോധത്തത്തെുടര്‍ന്ന് പ്രതീക്ഷയോടെയാണ് ഇന്‍ബോര്‍ഡ്, ഒൗട്ട് ബോര്‍ഡ് വള്ളങ്ങള്‍ വെള്ളത്തില്‍ ഇറക്കിയത്. മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷക്ക് ചിറകുവിരിച്ച് വന്‍ തോതില്‍ മത്സ്യംകിട്ടിയതോടെ തൊഴിലാളികള്‍ ആഹ്ളാദത്തിലാണ്. കഴിഞ്ഞ വര്‍ഷവും ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വന്ന സമയത്ത് അയല വന്‍തോതില്‍ ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍