മോഹന്‍ലാലിന്‍െറ ബ്ളോഗിന് പുസ്തക രൂപം

മോഹന്‍ലാലിന്‍െറ ബ്ളോഗിന് പുസ്തക രൂപം

കൊച്ചി: നടന്‍ മോഹന്‍ലാല്‍ തന്‍െറ ബ്ളോഗില്‍ കുറിച്ച വരികള്‍ക്ക് പുസ്തക രൂപം. മൂന്നുവര്‍ഷത്തിനുള്ളില്‍ ബ്ളോഗില്‍ എഴുതിയ 34 രചനകളുടെ സമാഹാരമായ ‘ഹൃദയത്തിന്‍െറ കൈയൊപ്പ്’ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കിയായിരുന്നു പ്രകാശനം.
വിസ്മയം എന്ന വാക്കിന് ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്‍െറ സ്ഥാപനത്തിന് വരെ വിസ്മയം എന്ന പേര് നല്‍കിയിട്ടുണ്ട്. ഈ ചടങ്ങിനെയും കാണുന്നത് ഇത്തരമൊരു വിസ്മയമായാണ്. സ്വന്തം കൈയക്ഷരത്തിലാണ് ലേഖനങ്ങള്‍ കുറിച്ചതെന്നും ലാല്‍ പറഞ്ഞു.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് അധ്യക്ഷത വഹിച്ചു. ഹൃദയത്തില്‍ നന്മയുടെ കൈയൊപ്പുള്ളയാളാണ് മോഹന്‍ലാലെന്ന് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. വേണ്ട വിഷയങ്ങളില്‍ വേണ്ട സമയത്ത് പ്രതികരിക്കുന്നയാളാണ് അദ്ദേഹമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ലാലിന് എഴുതാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍െറ ചിന്തയില്‍നിന്നുണ്ടായതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ ലാലിന്‍െറ ഉള്ളിലെ മനുഷ്യസ്നേഹി തയാറായിരിക്കുന്നുവെന്നാണ് ഈ പുസ്തകത്തിലൂടെ താന്‍ മനസ്സിലാക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞു. എസ്. കൃഷ്ണന്‍കുട്ടി സ്വാഗതം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus