Sun, 06/17/2012 - 00:00 ( 48 weeks 3 daysago)
ഇന്തോനേഷ്യന്‍ ഓപണ്‍ സൈന ഫൈനലില്‍; കശ്യപ് പുറത്ത്
(+)(-) Font Size

ജക്കാര്‍ത്ത: ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ജി ഹ്യൂന്‍ സങ്ങിനെയാണ് ലോക അഞ്ചാം നമ്പര്‍ താരം കെട്ടുകെട്ടിച്ചത്. സ്കോര്‍: 22-20, 21-18. നിലവിലെ റണ്ണറപ്പായ സൈന ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ചൈനയുടെ സ്യൂറി ലീയെ നേരിടും.
അതേസമയം, ഇന്ത്യയുടെ പി. കശ്യപിന്റെ മുന്നേറ്റത്തിന് സെമിയില്‍ അന്ത്യമായി. പുരുഷ സിംഗ്ള്‍സില്‍ ലോക ഒമ്പതാം നമ്പറുകാരനും ആതിഥേയ താരവുമായ സിമോണ്‍ സാന്റോസാണ് കശ്യപിനെ വീഴ്ത്തിയത്. സ്കോര്‍: 15-21, 12-21.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus