കുണ്ടറ: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ പേരില്‍ വ്യാജമായി ഫോണ്‍വിളിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. കൊട്ടാരക്കര സര്‍ക്കിളില്‍പെട്ട അമ്പലപ്പുറം സബ്സ്റ്റേഷനിലെ വര്‍ക്കര്‍ ഇ. മനോജാണ് അറസ്റ്റിലായത്.
പ്രബേഷന്‍ കാലാവധി കഴിയാത്ത ഇയാള്‍ പ്രബേഷന്‍ ഡിക്ളയര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് എം.എല്‍.എ എന്ന വ്യാജേന കെ.എസ്.ഇ.ബി കൊട്ടാരക്കര എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബീനാ ഗോപിനാഥിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംശയം തോന്നിയ എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍സെല്‍ നടത്തിയ പരിശോധനയിലാണ് മനോജിന്റെ ഫോണ്‍നമ്പറില്‍നിന്നാണ് വിളി വന്നതെന്ന് തിരിച്ചറിഞ്ഞത്. കുണ്ടറ പൊലീസാണ് പടപ്പക്കരയിലെ വീട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍