പീരുമേട്: ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം. ബാലുവിനെ വധിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും സംഭവത്തില്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്കും മറ്റുമെതിരെ ബാലുവിന്റെ സഹോദരി ശങ്കരി സാമുവല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
പീരുമേട് എസ്.ഐ നിഷാദ് ഇബ്രാഹിമാണ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി, ഏരിയാ സെക്രട്ടറി ആര്‍. തിലകന്‍, മുന്‍ ഏരിയാ സെക്രട്ടറി പി.എ. രാജു, ചെങ്കര ലോക്കല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസ്. മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് ബാലു വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശങ്കരി കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍