അടൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോവുകയാണ്. രാജ്യത്തിനാകെ അഭിമാനകരമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. അടൂരില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഏതെങ്കിലും ഉന്നതന് പങ്കുണ്ടെങ്കില്‍ ചോദ്യം ചെയ്യുമെന്നും കേസില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍