ചെങ്ങന്നൂര്‍: കാര്‍ നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. ചെന്നിത്തല ചെറുകോല്‍ നാടാലക്കല്‍ ജങ്ഷനില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് അപകടം. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച സാന്‍ട്രോ കാറാണ് അപകടത്തില്‍പെട്ടത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് മാന്നാര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു വിദ്യാര്‍ഥിനികള്‍.
ചെറുകോല്‍ വാമേല്‍ മഹിള നടത്തുന്ന ചായക്കടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കടയുടെ മുന്‍വശത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ദുരന്തമൊഴിവായി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാന്നാര്‍ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍