12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

വാഹനങ്ങളിലെ സണ്‍ ഫിലിം: മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

കാക്കനാട്: മോട്ടോര്‍ വാഹനങ്ങളില്‍ സണ്‍ ഫിലിം,കറുത്ത ഫിലിം എന്നിവ ഒട്ടിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടികൂടിയ വാഹന യുടമകള്‍ക്ക് പ്രാഥമിക നടപടി എന്ന നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയാണ് ചെയ്തത്. ശനിയാഴ്ച മുതല്‍ നടപടി ശക്ത മാക്കുമെന്ന് ആര്‍.ടി.ഒ ടി. ജെ. തോമസ് പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ പരിശോധിച്ച് ഫിലിം നീക്കാന്‍ മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനുശേഷം ഫിലിം നീക്കിയില്ലെങ്കില്‍ 600 രൂപ പിഴയീടാക്കുമെന്നും ആര്‍.ടി.ഒ പറഞ്ഞു. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി ആര്‍.ടി.ഒ പറഞ്ഞു.വാഹനങ്ങളില്‍ സണ്‍ഫിലിം, കറുത്ത ഫിലിം എന്നിവ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ ബോധവത്കരണമാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയിരുന്നത്. ഒരു മാസം കഴിഞ്ഞതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എം. സൈനുദ്ദീന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com