12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

മുറിച്ചുകടത്തിയ ഈട്ടിതടികള്‍ മില്ലില്‍ നിന്ന് പിടികൂടി

മണ്ണുത്തി: വലക്കാവ് പ്രദേശത്തെ കൈവശഭൂമിയില്‍നിന്ന് മുറിച്ചുകടത്തി തടിമില്ലില്‍ സൂക്ഷിച്ച ഈട്ടിത്തടികള്‍ ഫ്ളയിങ് സ്ക്വാഡ് പിടികൂടി. ഇതിന് ഏകദേശം 10 ലക്ഷം രൂപ വിലവരും.
പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള വലക്കാവ് കല്ലിരിക്കുപറമ്പില്‍ വര്‍ഗീസിന്റെ ഭാര്യ മേരിയുടെ കൈവശഭൂമിയില്‍ നിന്നാണ് ഈട്ടി തടികള്‍ മുറിച്ചുകടത്തിയത്. ചൊവ്വൂരിലെ സെന്റ് ആന്റണീസ് ടിംബര്‍ ഡിപ്പോയില്‍ നിന്നാണ് ഫ്ളയിങ് സ്ക്വാഡ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വലക്കാവ് കല്ലിരിക്കുംപറമ്പില്‍ വര്‍ഗീസ്, ഭാര്യ മേരി വര്‍ഗീസ്, വലക്കാവ് - മുരിക്കുംകുണ്ട് പാപ്പാടിയില്‍ വീട്ടില്‍ ഷീജോ ജോസഫ്, മില്ലുടമ കോടന്നൂര്‍ എലുവത്തിങ്കല്‍ വീട്ടില്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്തു.
വലക്കാവിലെയും പരിസരങ്ങളിലും കൈവശഭൂമിയിലും പട്ടയഭൂമികളിലുമായി കോടിക്കണക്കിന് രൂപ വില പിടിപ്പുള്ള സര്‍ക്കാറിന് അവകാശപ്പെട്ട മരങ്ങളുണ്ട്. ഇവിടെനിന്ന് മോഷണം പോകുന്നത് സാധാരണമാണ്. വനം വകുപ്പ് ഉദ്യോഗസഥര്‍ക്ക് മോഷണത്തില്‍ പങ്കുണ്ടോയെന്നും വിജിലന്‍സ് വിഭാഗം അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച റെയ്ഡില്‍ റേഞ്ച് ഓഫിസര്‍ സി.എസ്. പ്രഭുദാസ്, ഫോറസ്റ്റ്ര്‍ എം.പി.വര്‍ഗീസ്, ഗാര്‍ഡുമാരായ പി.ടി. ഇഗ്നേഷ്യസ്, എം.പി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com