12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ശെല്‍വരാജ് അല്ലായിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടിയേനെ -കെ. മുരളീധരന്‍

ശെല്‍വരാജ് അല്ലായിരുന്നെങ്കില്‍ ഭൂരിപക്ഷം  കൂടിയേനെ -കെ. മുരളീധരന്‍

കോഴിക്കോട്: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍. ശെല്‍വരാജിന് പകരം മറ്റൊരു സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ശെല്‍വരാജിന്റെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ടെന്നും മറ്റൊരു സ്ഥാനാര്‍ഥിയെ യു.ഡി.എഫ് നിര്‍ത്തിയിരുന്നെങ്കില്‍ 25,000 വോട്ട് ഭൂരിപക്ഷം ഉറപ്പായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. കെ.കരുണാകരന്‍ അനുസ്മരണസമിതി കോഴിക്കോട് നോര്‍ത് നിയോജകമണ്ഡലം കമ്മിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനകിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഇടതുമുന്നണിക്ക് അനുകൂലമാവാതിരിക്കാന്‍ വേണ്ടിയാണ് ശെല്‍വരാജിനെ പിന്തുണച്ചത്.
ബി.ജെ.പിയുടെ വോട്ട് 6000ത്തില്‍നിന്ന് 30,000 ആയതിന് മുരളീധരന്‍ മുസ്ലിം ലീഗിനെ പരോക്ഷമായി വിമര്‍ശിച്ചു. ചിലരുടെ അവകാശവാദങ്ങള്‍ വല്ലാതെ വര്‍ധിച്ചാല്‍ താമരക്കും വോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ ജനം കാണിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. ടി. പി. ചന്ദ്രശേഖരനെ കൊലക്കത്തിക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തതില്‍ വി.എസിനും പങ്കുണ്ട്. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ തിരിച്ചുവരവിന് അച്യുതാനന്ദന്‍ ശ്രമിക്കുകയാണെന്ന കാര്യം കോണ്‍ഗ്രസുകാരടക്കം പലര്‍ക്കും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് വി.എസിനെ നമ്മളില്‍ പലരും പുകഴ്ത്തുന്നത് -അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com