മണ്ണാര്‍ക്കാട്: ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് 10 പേര്‍ മാത്രം.
മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസ് സ്റ്റേഷനാണ് ആവശ്യത്തിന് പൊലീസുകാരില്ലാതെ പ്രയാസപ്പെടുന്നത്. സ്റ്റേഷന്‍ ആരംഭിക്കുമ്പോള്‍ അനുവദിച്ചത് എസ്.ഐ അടക്കം 30 പേരായിരുന്നു. ഒരു എസ്.ഐ, രണ്ട് എ.എസ്.ഐ, എട്ട് ഹെഡ് കോണ്‍സ്റ്റബിള്‍സ്, 20 പൊലീസുകാര്‍ എന്നിവയായിരുന്നു തസ്തികകള്‍. ഇതില്‍ എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെയാണ് 10 പേര്‍ നിലവിലുള്ളത്. മണ്ണാര്‍ക്കാട് ട്രാഫിക് സ്റ്റേഷനില്‍ നെല്ലിപ്പുഴ ജങ്ഷന്‍, ആശുപത്രിപ്പടി, ആല്‍ത്തറ, പച്ചക്കറി മാര്‍ക്കറ്റ്, ടിപ്പു സുല്‍ത്താന്‍ റോഡ്, ബസ്സ്റ്റാന്‍ഡ്, പഴേരി, കോടതിപ്പടി, സിവില്‍ സ്റ്റേഷന്‍, കുന്തിപ്പുഴ പാലം എന്നീ 10 പോയന്റുകളാണുള്ളത്. ഓരോ പോയന്റിലും മൂന്ന് മണിക്കൂര്‍ ടേണില്‍ ഡ്യൂട്ടി നോക്കാന്‍ രണ്ടുപേര്‍ വീതവും കുന്തിപ്പുഴ പാലത്തില്‍ നാലുപേരും വേണം. ഇതിന് മാത്രം 22 പൊലീസുകാര്‍ വേണ്ടിടത്താണ് 10 പേരുള്ളത്. കൂടാതെ ഓഫിസ് ഡ്യൂട്ടിക്ക് ഒരാള്‍ വേണം. സ്കൂള്‍ ആരംഭിക്കുകയും വിടുകയും ചെയ്യുന്ന സമയത്ത് പൊലീസ് സാന്നിധ്യം വേണമെന്നാണ് ഉത്തരവ്.
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ട്രാഫിക് സേഫ്റ്റി ക്ളബുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപനവും നടത്തണം. ജനമൈത്രി പൊലീസിന്റെ ചുമതല മണ്ണാര്‍ക്കാട് ട്രാഫിക് സ്റ്റേഷനാണ്. ദേശീയപാത 213ലെ ഗതാഗത കുരുക്കേറിയ കുന്തിപ്പുഴ പാലം, നൊട്ടമ്മല വളവ് എന്നിവയടക്കം 30 കിലോമീറ്റര്‍ ദൂരം സ്റ്റേഷന്റെ അധികാര പരിധിയിലാണ്.
ട്രാഫിക് സ്റ്റേഷനെ ചാര്‍ജിങ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യം ഏറെ കാലമായി ഉയരുന്നതാണ്. ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ പ്രസ്തുത നിര്‍ദേശം വിസ്മൃതിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍