പുറത്തൂര്‍: നിവാസികളെ ഭീതിയിലാഴ്ത്തി പേപ്പട്ടികളുടെ പരാക്രമം തുടരുന്നു. വ്യാഴാഴ്ച അഞ്ച് പേരെ കടിച്ച പേപ്പട്ടികള്‍ വെള്ളിയാഴ്ച എട്ട് പേരെ കടിച്ചു. വെള്ളിയാഴ്ച രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറത്തൂര്‍ കളൂര്‍ മോടന്‍ നമ്പ്രത്ത് ഗോപാലന്‍ (48), പുളിക്കല്‍ ഖമറുന്നീസ (24), മുസ്ലിയാര്‍ കളത്തില്‍ ശിഹാബ് (24), പുല്ലുവളപ്പില്‍ റസാഖ് (23), ചക്കണപ്പറമ്പില്‍ അബ്ദുറഹിമാന്‍ (42), മണല്‍പറമ്പില്‍ ഷാഹില (28), പള്ളിക്കടവ് തറയില്‍ മനോജിന്റെ ഭാര്യ വിലാസിനി (35), കൊളങ്ങര വീട്ടില്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് ഷിഫാസ് (എട്ട്) എന്നിവര്‍ക്കാണ് വെള്ളിയാഴ്ച കടിയേറ്റത്.
ഇവരില്‍ മോടന്‍ നമ്പ്രത്ത് ഗോപാലനെയും കൊളങ്ങര വീട്ടില്‍ ഷിഫാസിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ പുറത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി വിട്ടയച്ചു. തറയില്‍ വിലാസിനിയുടെ കൈവിരല്‍ കടിയേറ്റ് ഒടിഞ്ഞു തൂങ്ങി. കാലിനും കടിയേറ്റു.
നിങ്ങളുടെ അഭിപ്രായങ്ങള്‍