തിരൂര്‍: തിരൂര്‍ പുഴ മലിനീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കുക, മാലിന്യ സംസ്കരണ പ്ലാന്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി തിരൂര്‍ ഏരിയ പുഴയോര പദയാത്ര നടത്തി.
തലക്കടത്തൂരില്‍ നിന്നാരംഭിച്ച പദയാത്ര കാഞ്ഞീരക്കുണ്ട്, തിരൂര്‍ ടൗണ്‍, വടക്കന്‍മുക്ക്, എറ്റിരിക്കടവ് വഴി പൂങ്ങോട്ടുകുളത്ത് സമാപിച്ചു.
പൂങ്ങോട്ടുകുളത്ത് നടന്ന സമാപനത്തില്‍ ഏരിയാ പ്രസിഡന്റ് സഹീര്‍ കോട്ട്, അമീന്‍ അന്നാര എന്നിവര്‍ സംസാരിച്ചു.
പദയാത്രക്ക് ഹനീഫ പുല്ലൂര്‍, ബന്ന കുറുമ്പടി, നസറുല്ല, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. മലിനീകരണത്തിനെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി വീടുകള്‍തോറും ലഘുലേഖ വിതരണവും നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍