മഞ്ചേശ്വരം: ഓടിക്കൊണ്ടിരുന്ന ചരക്കുലോറിക്ക് തീപിടിച്ചു. ഡ്രൈവറും ക്ളീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരത്തിനടുത്ത പൊസോട്ട് ആണ് സംഭവം. ദല്‍ഹിയില്‍നിന്ന് കോഴിക്കോട്ടേക്ക് തുണികളുമായി വരുകയായിരുന്ന ലോറിക്ക് പൊസോട്ട് പെട്രോള്‍പമ്പിനു മുന്നില്‍ വെച്ചാണ് തീപിടിത്തം. ഡ്രൈവറുടെ കാബിനില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ പുറത്തേക്ക് ചാടുകയായിരുന്നു.
ഉപ്പള ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. അപകടത്തെതുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മഞ്ചേശ്വരം എസ്.ഐ എം.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി 11 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍