തൃക്കരിപ്പൂര്‍: നടക്കാവ് കോളനിയില്‍ രാത്രി വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്നയാള്‍ക്ക് പൊള്ളലേറ്റു. കല്‍പണിക്കാരനായ കെ.വേണുഗോപാലനാണ് (40) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഓലമേഞ്ഞ വീടിന് മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് കരുതുന്നു. വേണുഗോപാലന്‍ വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. നടക്കാവ് ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസ് തീയണച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. വേണുഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍