ചൊക്ളി: ടൗണിലെ ബസ്കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയില്‍ രക്തം തളം കെട്ടി നിന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് രക്തവും രക്തക്കറയും നാട്ടുകാര്‍ കണ്ടെത്തി ചൊക്ളി പൊലീസിനെ അറിയിച്ചത്.
സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിലും രക്തം കണ്ടെത്തി. കെട്ടിടത്തിന് മുകളിലേക്ക് രക്തക്കറ പുരണ്ട കാല്‍പാടുകള്‍ നടന്നു നീങ്ങിയതായുള്ള അടയാളവും കാണാനുണ്ട്.
ചൊക്ളി എസ്.ഐ ഇ.കെ ഷിജു, അഡീ:എസ്.ഐ സി.എച്ച് രാമകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രക്ത സാമ്പിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനക്കയച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍