12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18 ലേക്ക് മാറ്റി

കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18 ലേക്ക് മാറ്റി

തലശ്ശേരി: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജൂണ്‍ 11നായിരുന്നു കുഞ്ഞനന്തന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണനക്ക് വെച്ചെങ്കിലും പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസ് ഡയറി ഹാജരാക്കാത്തതുകൊണ്ട് പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍, ടി.പി. വധവുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള എല്ലാ രേഖകളും ഹൈകോടതിയിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടര്‍ന്ന് കേസ് ഡയറിയുടെ പകര്‍പ്പെങ്കിലും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com