12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ചാല ക്ഷേത്ര കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കണ്ണൂര്‍: ചാല കളരിവട്ടം ക്ഷേത്ര കവര്‍ച്ചാ കേസ് പ്രതി പിടിയില്‍. കൊയ്യോട്ടെ ബറുവന്‍ചാല്‍ വീട്ടില്‍ സുരേഷിനെയാണ് (52) ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. മജിസ്ട്രേറ്റ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പഴയ ബസ്സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സംശയാസ്പദമായി കണ്ട ഇയാളെ ഡിവൈ.എസ്.പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തായത്. ഇയാളോടൊപ്പമുണ്ടായിരുന്ന ഒലവക്കോട്ടെ വര്‍ഗീസ് ഫിലിപ്പ് (59), കര്‍ണാടക സ്വദേശി ബിനോയ് ഫ്രാന്‍സിസ് (22) എന്നിവരെയും അറസ്റ്റുചെയ്തു. ഇവര്‍ക്ക് കവര്‍ച്ചയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ്. പഞ്ചലോഹ നിര്‍മിതമായ കളരിക്കല്‍ ഭഗവതി വിഗ്രഹം, പൊന്‍മകള്‍ വിഗ്രഹം, പൂക്കുട്ടിച്ചാത്തന്റെ വിഗ്രഹം, ഒരു വാള്‍, പരിച എന്നിവ ക്ഷേത്രത്തിലെ മണിക്കിണറില്‍നിന്ന് കണ്ടെടുത്തു. കവര്‍ച്ചമുതലുകള്‍ സ്വര്‍ണമാണോ പഞ്ചലോഹമാണോ എന്ന് തിരിച്ചറിയാത്തതിനാല്‍ ചാക്കില്‍ കെട്ടി ക്ഷേത്രത്തിലെ മണിക്കിണറില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കവര്‍ച്ചയില്‍ കൂട്ടുപ്രതിയായ മറ്റൊരാള്‍ കൂടി പിടിയിലാവാനുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com