സജയിലെ മാലിന്യ കൂമ്പാരത്തില്‍ ഭ്രൂണം

ഷാര്‍ജ: സജ വ്യവസായ മേഖലയിലെ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്ന് അഞ്ച് മാസമെത്തിയ ഭ്രൂണം കിട്ടി. മുനിസിപ്പാലിറ്റി തൊഴിലാളികളാണ് ഇത് കണ്ടത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് വിദഗ്ധ പരിശോധനക്കായി ഭ്രൂണം അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിയമവിരുദ്ധമായി ഗര്‍ഭം അലസിപ്പിച്ച ശേഷം മാലിന്യത്തില്‍ തള്ളിയതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നവജാത ശിശുക്കളെ ഉപേക്ഷിക്കുന്നത് ഷാര്‍ജയില്‍ സ്ഥിരം സംഭവമായതിന് പുറമേ ഭ്രൂണം ഉപേക്ഷിച്ചെന്ന വാര്‍ത്തന്മവന്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus