സലാല-തുംറൈത്ത് ഇരട്ടപാത അവാസാന ഘട്ടം തുറന്നു

മസ്കത്ത്: സലാല-തുംറൈത്ത് റോഡ് ഇരട്ട പാത ഇന്നലെ ഗതാഗതത്തിന് ഔദ്യോഗികമായി തുറന്ന് കൊടുത്തു. അഖ്ബാത്ത് ഹംരീര്‍ മുതല്‍ ഐന്‍ സഹനോത്ത് വരെയുള്ള അഞ്ച് കിലോ മീറ്റര്‍ പാതയാണ് ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച റോഡായതിനാല്‍ സുരക്ഷ വര്‍ധിക്കുമെന്നും അപകടങ്ങള്‍ കുറമെന്നും ദോഫാര്‍ ഗവര്‍ണറേറ്റഎ റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അബൂബക്കര്‍ ബിന്‍ സാലിം അല്‍ ദീപ് അറിയിച്ചു. പ്രത്യേകിച്ചും ട്രക്കുകളും മറ്റുമുണ്ടാക്കുന്ന അപകടം കുറക്കുവാന്‍ പുതിയ റോഷ് സഹായിക്കും.
ഇരട്ട റോഡുകള്‍ നിലവില്‍ വരുന്നതോടെ വേഗതാ പരിതി മണിക്കൂറില്‍ 60 കിലോ മീറ്റര്‍ എന്നതിന് പകരം 80 കിലോമീറ്റര്‍ ആയി വര്‍ധിച്ചിട്ടുണ്ട്. വളവുകളുടെ എണ്ണം 14 നിന്ന് ആറായി കുറക്കാനും കഴിഞ്ഞത് അപകടങ്ങള്‍ ഏറെ കുക്കും.
കഴിഞ്ഞ ഖരീഫ് സീസണ്‍ ആരംഭിച്ച ജൂണ്‍ മാസത്തിലാണ് സലാല-തുംറൈത്ത് ഇരട്ട റോഡിന്റെ ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമര്‍പിച്ചത്. പര്‍വ്വത പ്രദേശങ്ങളെ മുറിച്ച് കടന്ന് കൊണ്ട് അഖ്ബാത്ത് ഹംരീര്‍ മേഖലയിലെ ഖൈറൂന്‍ ഹരീത്തി മുതല്‍ വാദി ഹരീത്ത് വരെയുള്ള 21 കിലോമീറ്റര്‍ പാതയാണ് ഒന്നാം ഘട്ടത്തിലുണ്ടയിരുന്നത്. നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് ഒന്നാം ഘട്ടവും നിര്‍മ്മിച്ചത്. വാദീ ഹരീത്ത് മുതല്‍ തുംറൈത്ത് മര്‍മൂല്‍ ജംങ്ഷന്‍ വരെയുള്ള 51 കിലോമീറ്റര്‍ പദ്ധതി കഴിഞ്ഞ ജനുവരിയില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു.
ഏറെ അപകടം പതിയിരിക്കുന്ന സലാല -തുറൈത്ത് റോഡ് ഇരട്ട റോഡായത് സലാല ഫെസ്റ്റിവലിനെത്തുന്നവര്‍ക്കാണ് ഏറെ ആശ്വാസം പകരുക. ഖലീഫ് ഫെസ്റ്റിവല്‍ കാലത്ത് സലാലയിലെത്തുന്ന സന്ദര്‍ശകര്‍ റോഡില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ വാഹനമോടിക്കുന്നതിനാല്‍ അപകടങ്ങള്‍ നിത്യ സംഭവമായിരുന്നു. വാഹനങ്ങള്‍ നിയന്ത്രണം തെറ്റിയും മറിഞ്ഞും നിരവധി ജീവനാണ് ഇവിടെ പൊലിഞ്ഞത്. പ്രത്യേകിച്ച് ഓരോ ഖരീഫ് കാലവും അപകടങ്ങളുടെ ദുരന്ത വാര്‍ത്തകളുമായാണ് കടന്ന് പോയത്. അപകടങ്ങളില്‍ പെട്ടവര്‍ അധികവും അയല്‍ രാജ്യങ്ങളില്‍ നിന്നും മറ്റും സലാലയുടെ മഴക്കാല ഉത്സവം കാണാനെത്തിയവരാണ്. റോഡ് ഇരട്ടയാക്കിയതോടെ ഇത്തരം അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus