ദോഹ: 2012ലെ ഏറ്റവും ഉയര്‍ന്ന ആകര്‍ഷകമായ കെട്ടിടത്തിനുള്ള പുരസ്കാര നാമനിര്‍ദേശ പട്ടികയില്‍ ദോഹ ടവര്‍ സ്ഥാനം നേടി. പശ്ചിമേഷ്യന്‍ പ്രദേശത്തെയും ആഫ്രിക്കയെയും പ്രതിനിധീകരിക്കുന്ന ടവര്‍ എന്ന വിശേഷണം ദോഹ ടവര്‍ നേടിക്കഴിഞ്ഞു.
അമേരിക്കയിലെ ഷികാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓണ്‍ ടോള്‍ ബില്‍ഡിങ്സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റ് അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുന്ന നാല് പ്രധാന കെട്ടിടങ്ങളില്‍ ദോഹ ടവറിനെ ഉള്‍പ്പെടുത്തിയതോടെയാണ് ആഫ്രിക്കയെയും പശ്ചിമേഷ്യയേയും പ്രതിനിധീകരിക്കുന്ന ഏക ടവറായി ഇത് മാറിയത്.
കാനഡയിലെ അബ്സല്യൂട്ട് ടവേഴ്സ് ഈ വര്‍ഷം മത്സരിക്കുന്ന നാല് മുന്‍നിര കെട്ടിടങ്ങളില്‍ ഒന്നാണെന്ന് കനേഡിയന്‍ പത്രം വ്യക്തമാക്കി. ആസ്ത്രേലിയയിലെ സിഡ്നിയിലുള്ള ബ്ലൈ സ്ട്രീറ്റ് വണ്‍ ടവര്‍ ഈ വര്‍ഷം ഏഷ്യയെയും ആസ്ട്രേലിയയെയും പ്രതിനിധീകരിച്ച് മത്സരിക്കും.
യൂറോപ്പിനെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന ഇറ്റലിയിലെ പ്ലാസ്സോ ലൊംബാര്‍ഡി ടവര്‍ ആണ് മറ്റൊന്ന്. എന്നാല്‍ ആഫ്രിക്കയെയും പശ്ചിമേഷ്യയെയും പ്രതിനിധീകരിച്ച്് നാലാമതായി മത്സരിക്കുന്നത് ഖത്തറിലെ ദോഹ ടവര്‍ ആണെന്നും കനേഡിയന്‍ പത്രം പറയുന്നു.
വ്യത്യസ്തമായ ഡിസൈനിങും പുതുമയാര്‍ന്ന കലാസൃഷ്ടികളും ചേര്‍ന്നതിനാലും കെട്ടിടം ഈടുനില്‍ക്കുന്നതും രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നവയുമാണെന്നതിനാലാണ് പ്രസ്തുത ടവറുകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് കൗണ്‍സില്‍ തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കി.
വരുന്ന ആഗസ്തില്‍ 2012ലെ മികച്ച ടവര്‍ ഏതെന്നുള്ള നിരീക്ഷണം നടത്തുകയും സെപ്റ്റംബര്‍ 26ന് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ കൗണ്‍സില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍