ദോഹ: മാളുകളും ഹൈപര്‍മാര്‍ക്കറ്റുകളും അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ വനിതകളുടെ മാന്യമായ വസ്ത്രധാരണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഖത്തര്‍ സെന്റര്‍ ഫോര്‍ പ്രസന്റേഷന്‍ ഓഫ് ഇസ്ലാം (ഫനാര്‍) പ്രത്യേക കാമ്പയിന്‍ തുടങ്ങുന്നു.
അറബി ഭാഷയില്‍ നല്ലതും സുന്ദരമായതും എന്ന് അര്‍ഥം വരുന്ന 'സനാ' എന്ന പേരിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശി സ്ത്രീകള്‍ ഇസ്ലാമിന്റെയും ഖത്തറിന്റെയും സംസ്കാരത്തിന് ചേര്‍ന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകളും മറ്റും കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യും.
പല വിദേശ വനിതകളുടെയും വസ്ത്രധാരണ രീതി നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് അവരെ വളരെ മാന്യമായി ബോധ്യപ്പെടുത്തുകയാണ് കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഒരു അറബി പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫനാര്‍ ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് അല്‍ മുല്ല വ്യക്തമാക്കി. ഇസ്ലാമിക സംസ്കാരവും മൂല്യങ്ങളും മനസ്സിലാക്കുന്നതിന് അവരെ ഫനാര്‍ ആസ്ഥാനത്തേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍