12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ഉറങ്ങിയത് ഏപ്രിലില്‍ ; ഉണര്‍ന്നത് ജൂണില്‍

ഉറങ്ങിയത് ഏപ്രിലില്‍ ; ഉണര്‍ന്നത് ജൂണില്‍

ലണ്ടന്‍: ഇംഗ്ളണ്ടിലെ വെസ്റ്റ് മിഡ്ലന്‍ഡ് തെല്‍ഫോര്‍ഡിലെ 15കാരി സ്റ്റേസി കോമര്‍ഫോഡ് ഒന്നുറങ്ങിയുണര്‍ന്നതിനിടെയില്‍ കഴിഞ്ഞുപോയത് സ്കൂളിലെ പരീക്ഷയും സ്വന്തം ജന്മദിനാഘോഷവും.
ഏപ്രിലില്‍ തുടങ്ങിയ ഉറക്കത്തില്‍നിന്ന് ഉണര്‍ന്നത് കഴിഞ്ഞയാഴ്ച. അപൂര്‍വമായ നാഡീവ്യൂഹ തകരാറാണ് രണ്ടുമാസം നീണ്ട ഉറക്കത്തിന് കാരണമായതെന്ന് 'ദി സണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. 'സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം' എന്ന് വിശേഷിപ്പിക്കുന്ന 'ക്ളീനെ ലെവിന്‍ സിന്‍ഡ്രോം' എന്ന അസുഖമാണ് സ്റ്റേസിക്ക് പിടിപെട്ടത്. ലോകത്ത് ഈ അസുഖമുള്ള 1000 പേരില്‍ ഒരാള്‍ മാത്രമാണ് സ്റ്റേസി.
രണ്ടുമാസം നീണ്ട കഴിഞ്ഞ ഉറക്ക കാലയളവിനിടെ ഒമ്പത് പരീക്ഷകള്‍ പെണ്‍കുട്ടിക്ക് നഷ്ടമായി. 20 മണിക്കൂര്‍വരെ ഒരുദിനത്തില്‍ കുട്ടി ഉറങ്ങുമെന്ന് മാതാവ് ബേര്‍ണി റിച്ചാര്‍ഡ്സ് പറയുന്നു. 'പിന്നെ പാതിയുറക്കത്തിലാണ് ടോയ്ലറ്റില്‍ പോകുന്നതും എന്തെങ്കിലും വെള്ളം കുടിക്കുന്നതും. ഒരുവട്ടം അടുക്കളയിലെ തറയില്‍ വീണും ഉറങ്ങിപ്പോയി. ഇക്കുറി ദിവസത്തില്‍ പാതിയുറക്കത്തിനിടെ അല്‍പം ഭക്ഷണം നല്‍കാനായി -അവര്‍ പറയുന്നു. സ്റ്റേസി ഉള്‍പ്പെടെ ആറു മക്കളാണ് ഇവര്‍ക്ക്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com