Sat, 06/16/2012 - 10:50 ( 48 weeks 21 hoursago)
ഇംഗ്ളണ്ടിന് ജയം
(+)(-) Font Size
ഇംഗ്ളണ്ടിന് ജയം
സ്വീഡന്‍ പുറത്ത്

കിയേവ്: അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ളണ്ടിന് ജയം. ഗ്രൂപ് 'ബി'മത്സരത്തില്‍ 3-2ന് ജയിച്ചുകയറിയ ഇംഗ്ളീഷ് നിര യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ ശക്തമാക്കി. രണ്ടു കളിയും തോറ്റ സ്വീഡന്‍ ക്വാര്‍ട്ടറിലെത്താതെ പുറത്തായി. രണ്ടു കളിയില്‍ ഇംഗ്ളണ്ടിന് നാലു പോയന്റുണ്ട്.
സ്വീഡനെതിരെ കളിയുടെ തുടക്കത്തില്‍ ഇംഗ്ളണ്ടിനായിരുന്നു വ്യക്തമായ മേല്‍ക്കെ. ഏഴാം മിനിറ്റില്‍ സ്കോട് പാര്‍ക്കറുടെ ഷോട്ട് സ്വീഡിഷ് ഗോളി ഐസക്സണ്‍ സമര്‍ഥമായി പ്രതിരോധിച്ചു. 19ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിന്റെ ഷോട്ട് ജോ ഹാര്‍ട്ടും തട്ടിയകറ്റി. 23ാം മിനിറ്റില്‍ ഡീപില്‍നിന്ന് സ്റ്റീവന്‍ ജെറാര്‍ഡ് തൊടുത്ത അളന്നുമുറിച്ച ക്രോസില്‍ വെടിയുണ്ട കണക്കേ ഹെഡറുതിര്‍ത്താണ് ആന്‍ഡി കാരള്‍ ഇംഗ്ളണ്ടിനെ മുന്നിലെത്തിച്ചത്.
ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതും 49ാം മിനിറ്റില്‍ ഗെ്ളന്‍ ജോണ്‍സണിന്റെ സെല്‍ഫ് ഗോളില്‍ സ്വീഡന്‍ ഒപ്പമെത്തി. 59ാം മിനിറ്റില്‍ ലാര്‍സന്റെ ഫ്രീകിക്കില്‍ ഹെഡറുതിര്‍ത്ത് ഒലോഫ് മെല്‍ബര്‍ഗ് സ്വീഡനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ ഇംഗ്ളീഷ് നിരയില്‍ സബ്സ്റ്റിറ്റ്യൂട്ട് തിയോ വാല്‍ക്കോട്ട് 64ാം മിനിറ്റില്‍ സമനിലഗോള്‍ നേടി. 76ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിന്റെ തകര്‍പ്പന്‍ ഷോട്ട് കോര്‍ണറിന് വഴങ്ങിയാണ് ഹാര്‍ട്ട് തട്ടിയകറ്റിയത്. ഒരു മിനിറ്റിനുശേഷം വാല്‍കോട്ടിന്റെ പാസില്‍ ഗോള്‍ നേടി ഡാനി വെല്‍ബെക്ക് ഇംഗ്ളണ്ടിന്റെ രക്ഷകനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus