12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ടി.പി വധം: പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു

വടകര: ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കാളികളായ പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് പൊലീസ് അന്വേഷിക്കുന്നു. നിര്‍ധന കുടുംബ്ധില്‍പ്പെട്ട, പറയത്തക്ക ജോലിയില്ലാത്ത പ്രതികള്‍ ആഡംബരജീവിതമാണ് നയിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ആഡംബരക്കാറിലെ യാത്രയും വന്‍തോതില്‍ സ്വത്തുസമ്പാദിച്ചതും അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കയാണ്.
ചെറുപ്രായത്തില്‍ തന്നെ ഇവര്‍ വന്‍തോതില്‍ പണം കൈകാര്യം ചെയ്തുതുടങ്ങി. മാസം തോറും പതിനായിരങ്ങള്‍ ചെലവഴിച്ച് വിനോദയാത്രകളും നടത്തിയിരുന്നു. സംഘത്തില്‍പ്പെട്ട പലര്‍ക്കും സംസ്ഥാനത്തിന് പുറത്ത് ബാങ്കുകളില്‍ വന്‍ നിക്ഷേപമുണ്ടെന്നാണ് വിവരം. ക്വട്ടേഷന്‍ അക്രമങ്ങളും കൊലപാതകങ്ങളും വഴിയാണ് ഇവര്‍ പണം കണ്ടെത്തുന്നതെന്നാണ് വിവരം.
ടി.പി. ചന്ദ്രശേഖരന്‍ കൊലകേസിലെ പ്രധാന പ്രതികളായ കൊടി സുനി, ടി.കെ. രജീഷ്, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി, എ.സി. അനൂപ് എന്നിവരുടെ പ്രധാന താവളം കേന്ദ്ര ഭരണപ്രദേശമായ മാഹിയാണ്. ടി.കെ. രജീഷ് ആര്‍.എസ്.എസിന്റെ നോട്ടപ്പുള്ളിയായതോടെ മുംബൈയില്‍ ചേക്കറുകയായിരുന്നു. വലിയ ക്വട്ടേഷന്‍ ഏര്‍പ്പാടുകള്‍ക്ക് മാത്രമാണ് ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നത്.
ചെറുപ്പക്കാരെ എളുപ്പം വലയിലാക്കാന്‍ കഴിവുള്ള ഇവര്‍ മദ്യത്തിനും സുഖജീവിതത്തിനും അടിമകളാക്കി തങ്ങളുടെ സ്വന്തക്കാരാക്കി നിര്‍ത്തുന്നു. ഇത്തരക്കാരെ ഉപയോഗിച്ചാണ് ചെറിയരീതിയുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവര്‍ക്ക് മാഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശയും ചെയ്യുന്നതായി പറയുന്നു. മാഹിയിലെ മദ്യവ്യാപാരികള്‍ തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടനിലക്കാരില്‍ പ്രധാനിയാണ് കൊടി സുനി. ഇതിനാല്‍, മാഹിയിലെ സുപ്രധാന മദ്യഷാപ്പുകളില്‍ താമസവും മദ്യവും സൗജന്യമാണെന്നും പറയുന്നു. മാഹി കേന്ദ്രീകരിച്ച് നടക്കുന്ന കോഴിക്കടത്തിന് നേത്യത്വം കൊടുക്കുന്നത് കൊടി സുനിയും കൂട്ടരുമാണ്. കോഴിക്കടത്തിലൂടെ മാസം തോറും ലക്ഷങ്ങളാണത്രെ ഇവരുടെ കൈകളില്‍ എത്തുന്നത്.
മുംബൈ, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ ബിനാമി ബിസിനസുകളും ഇവര്‍ നടത്തുണ്ട്. മാഹിക്കൊപ്പം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരിലെ കോറോത്ത് റോഡ്, കല്ലാമല, കുറിച്ചിക്കര ഭാഗങ്ങളില്‍ രാത്രിയില്‍ ലക്ഷങ്ങള്‍ വെച്ചുള്ള ചീട്ടുകളി സംഘങ്ങളെ നിയന്ത്രിക്കുന്നത് ഈ സംഘമാണ്. ചന്ദ്രശേഖരന്‍ കൊലപാതകത്തിന് മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ് എന്നിവ സംഘടിപ്പിച്ചത് ഇവിടെ നിന്നുള്ള പരിചയക്കാരെ ഉപയോഗിച്ചാണ്. കൊള്ളപപ്പലിശക്കാര്‍ക്ക് അടവ് തെറ്റിയ വാഹനങ്ങള്‍ പിടിച്ചുകൊടുക്കുന്നതും ഇവരുടെ പ്രധാന ഏര്‍പ്പാടാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com