കോഴിക്കോട്: പാരമ്പര്യരീതിയില്‍ നെയ്തെടുത്ത ബാന്ദ്നി , ബഗല്‍പൂരി, ചന്തേരി സില്‍ക്ക് സാരികളും പടിഞ്ഞാറന്‍ ബംഗാളിന്റെ നെയ്ത്തുകാര്‍ കരവിരുതില്‍ തീര്‍ത്ത കാന്ത സില്‍ക്ക് സാരികളും ലഖ്നൗ ചിക്കന്‍ വര്‍ക്ക്, നീംചേരി, ബാത്തിക് പ്രിന്റ്, പാനിപ്പത്ത് കൈത്തറി വസ്ത്രങ്ങളും പ്രദര്‍ശിപ്പിച്ച് രാജസ്ഥാന്‍ കോട്ടണ്‍ ഫാബ് ജൂബിലി ഹാളില്‍ ഉത്തരേന്ത്യന്‍ സംസ്കാരത്തനിമയാണ് കാഴ്ചക്കാര്‍ക്കു നല്‍കുന്നത്.
രാജസ്ഥാനിലെ കോട്ട ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുദേശീയ സഹകാരി സമിതിയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കരവിരുതിന്റെ മായാജാലം ഒരുക്കിയിരിക്കുന്നത്.
ദേശീയ,സംസ്ഥാന അവാര്‍ഡു ജേതാക്കളായ നെയ്ത്തുകാര്‍ നെയ്തെടുത്ത വസ്ത്രങ്ങള്‍ മുതല്‍ കരകൗശല കലാകാരന്മാര്‍ നിര്‍മിച്ചെടുത്ത കളിപ്പാട്ടങ്ങള്‍ വരെ രാജസ്ഥാന്‍ കോട്ടണ്‍ ഫാബില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
രാജസ്ഥാന്‍ പരമ്പരാഗത രീതിയില്‍ നെയ്തെടുത്ത സാരികളും പട്ടില്‍ സൂചികൊണ്ട് ചിത്രതുന്നല്‍ നടത്തിയ നീംചേരി, മൂകാ സാരികളും ഉത്തര്‍ പ്രദേശിലെ കലാകാരന്മാര്‍ ഒരുക്കിയ ബഗല്‍പൂരി സാരികളും മേളയുടെ ആകര്‍ഷണീയത കൂട്ടുന്നു. കശ്മീരില്‍ നിന്നുള്ള ചിക്കന്‍ വര്‍ക്ക് കോട്ടണ്‍ കുര്‍ത്തകളും സാരികളും ഝാര്‍ഖണ്ഡില്‍ നിന്നുമുള്ള ചന്തേരി വര്‍ക്കുള്ള കോട്ടണ്‍ വസ്ത്രങ്ങളും മേളയിലെ വൈവിധ്യങ്ങളാണ്.
ഹരിയാനയില്‍ നിന്നും ഗുജറാത്തിലെ പാനിപ്പത്തില്‍ നിന്നും മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റെഡിമെയ്ഡ് കര്‍ട്ടനുകള്‍ വ്യത്യസ്തതകൊണ്ടും ചാരുതകൊണ്ടും കാഴ്ചക്കാരെ മയക്കുന്നു. ബാത്തിക് പ്രിന്റ് വര്‍ക്കുള്ള കുര്‍ത്തകളും ലെഗിസുകളും ചോളികളും എത്തിയിരിക്കുന്നതും ഗുജറാത്തില്‍ നിന്നുതന്നെ.
ഉത്തര്‍ പ്രദേശില്‍ നിന്നും ഖാദി ഷര്‍ട്ടുകളും ഒന്നാം തരം കോട്ടനിലുള്ള കുട്ടികളുടെ വസ്ത്രങ്ങളും പട്ടുവസ്ത്രങ്ങളും രാജസ്ഥാന്‍ കോട്ടണ്‍ മേളയെ വേറിട്ടുനിര്‍ത്തുന്നു.
കോട്ടണ്‍ വസ്ത്രശേഖരവും ബെഡ് ഷീറ്റ്, സോഫാസെറ്റി കവര്‍, കുഷ്യന്‍ സീറ്റുകള്‍ എന്നിവ ബിഹാറില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും എത്തിയിട്ടുണ്ട്.
ജയ്പൂര്‍ വളകളും കര്‍ണാടകയില്‍ കരകൗശല വിദഗ്ധര്‍ മരത്തില്‍ തീര്‍ത്ത കളിപ്പാട്ടങ്ങളും ഹൈദരാബാദിലെ വൈവിധ്യമാര്‍ന്ന ആഭരണശേഖരവും ലെതര്‍- ജൂട്ട് ബാഗുകളും മേളയിലേക്ക് ആകര്‍ഷിക്കുന്നു.
20 ശതമാനം കിഴിവുമുണ്ട്. 22 ന് അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍