12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മമത എനിക്ക് പെങ്ങള്‍; പിന്തുണക്കണം -പ്രണബ്

മമത എനിക്ക് പെങ്ങള്‍; പിന്തുണക്കണം -പ്രണബ്

ന്യൂദല്‍ഹി: 'മമത എനിക്ക് പെങ്ങളെപ്പോലെയാണ്. എനിക്ക് മമതയുടെ പിന്തുണയും വേണം' -തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉടക്കിനില്‍ക്കുന്നതിനിടയില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു.
ഭരണത്തില്‍ എന്നും രണ്ടാമന്റെ റോളില്‍ തുടര്‍ന്നുപോന്ന മുഖര്‍ജിയെ പ്രഥമ പൗരന്റെ പദവിയിലേക്ക് മത്സരിക്കാന്‍ നിയോഗിക്കുന്ന തീരുമാനം ഇന്നലെ നടന്ന യു.പി.എ യോഗത്തില്‍ സോണിയ പ്രഖ്യാപിക്കുമ്പോഴും, തലക്കനം മാറ്റിവെച്ച് മുഖര്‍ജി പറഞ്ഞു: 'എനിക്ക് അത്യഗാധമായ നന്ദിയുണ്ട്'.
യു.പി.എ യോഗത്തില്‍ നിയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഡി.എം.കെ പ്രതിനിധി ടി.ആര്‍ ബാലു ഷാള്‍ പുതപ്പിച്ച് അനുമോദിച്ചു. മുഖര്‍ജിക്ക് ആദ്യം അനുമോദനത്തിന്റെ കൈ കൊടുത്തത് തൊട്ടടുത്തുണ്ടായിരുന്ന പ്രതിരോധ മന്ത്രി എ.കെ ആന്റണി.
യോഗം പ്രണബിന്റെ പേര് പ്രഖ്യാപിച്ചതും, മമതക്കൊപ്പം നിന്ന സമാജ്വാദി പാര്‍ട്ടി പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് രംഗത്തുവന്നു. മമതക്കൊപ്പം മൂന്നു പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിന് നിര്‍ദേശിച്ചത് 'അഭിപ്രായം' മാത്രമായിരുന്നുവെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് വിശദീകരിച്ചത്്. യു.പി.എയില്‍ അംഗമല്ലാത്ത ലാലുപ്രസാദും രാംവിലാസ് പാസ്വാനും പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com