വാഷിങ്ടണ്‍: ഇന്ത്യയുടെയും ചൈനയുടെയും മാത്സര്യം നേരിടാന്‍ സാങ്കേതികവിദ്യാ രംഗത്ത് അമേരിക്ക കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് പ്രസിഡന്റ് ബറാക് ഒബാമ. ഒഹായോവിലെ ക്ളവ്ലന്‍ഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ അമേരിക്കയില്‍നിന്നുണ്ടായതാണ്. ഈ രംഗത്തെ ലോകത്തെ വന്‍കിട ശക്തിയെന്ന സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഗവേഷകരെയും ശാസ്ത്രജ്ഞരെയും പരമാവധി പിന്തുണക്കുന്ന നിലപാടായിരിക്കും ഇനി സ്വീകരിക്കുക. സ്വകാര്യമേഖലയെക്കൊണ്ട് മാത്രം ഈ മേഖലയില്‍ മുന്നേറ്റം സാധ്യമല്ല. അമേരിക്കന്‍ സാമ്പത്തികരംഗത്ത് വളര്‍ച്ച കൈവരുത്തുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും ഒബാമ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍