യാംഗോന്‍: വിദേശ പര്യടനത്തിനിടെ വാര്‍ത്താസമ്മേളനത്തില്‍ പാരവശ്യം പ്രകടിപ്പിച്ച ഓങ്സാന്‍ സൂചിയുടെ ആരോഗ്യനിലയില്‍ അവരുടെ ഡോക്ടര്‍ ആശങ്ക പ്രകടിപ്പിച്ചു. തിരക്കിട്ട പര്യടനപരിപാടികള്‍ ഈ 66കാരിയെ ക്ഷീണിപ്പിച്ചിരിക്കുകയാണെന്നും രണ്ടു മാസം മുമ്പത്തെ ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ക്കിടയില്‍ സൂചി നിരവധി തവണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും ഡോക്ടര്‍ വിയോണ്‍ മോയി ഐ വ്യക്തമാക്കി.
ബുധനാഴ്ച സ്വിസ് തലസ്ഥാന നഗരിയില്‍ അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ അവര്‍ സ്വിസ് പ്രസിഡന്റിന്റെ സല്‍ക്കാരം റദ്ദാക്കിയിരുന്നു.
വെള്ളിയാഴ്ച സ്വിസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത സൂചി നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലേക്ക് തിരിച്ചു. ഓസ്ലോയില്‍ നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി സൂചി ശനിയാഴ്ച പ്രഭാഷണം നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍