ധാക്ക: അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ബംഗ്ളാദേശ് വിദേശകാര്യ മന്ത്രി ദിപുമുനി.
ബംഗ്ളാദേശിലെ ചില വലതുപക്ഷ ഗ്രൂപ്പുകള്‍ തങ്ങളുടെ രാഖൈന്‍ സംസ്ഥാനത്ത് വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നെന്ന മ്യാന്മറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ബുദ്ധമതക്കാര്‍ കൂടുതലുള്ള രാഖൈന്‍ സംസ്ഥാനത്തുനിന്ന് കടുത്ത വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബോട്ടുകളില്‍ ജനങ്ങള്‍ ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഈ മാസാദ്യം അഭയംപ്രാപിച്ചിരുന്നു.
ഇവര്‍ക്ക് അഭയം നല്‍കാന്‍ നിലവില്‍ ബംഗ്ളാദേശ് വിസമ്മതിച്ചിരിക്കുകയാണ്.
ഇതുവരെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നാലു ലക്ഷം പേര്‍ അഭയം തേടിയിട്ടുണ്ടെന്നും സംഘര്‍ഷം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ബംഗ്ളാദേശ് പറഞ്ഞു.
ദേശീയ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്. 1971ല്‍ ബംഗ്ളാദേശ് വിമോചനയുദ്ധത്തില്‍ ഒരു കോടിയോളം പേര്‍ക്ക് ഇന്ത്യ അഭയം നല്‍കിയത് തങ്ങള്‍ മറന്നിട്ടില്ലെന്നും എന്നാല്‍, മ്യാന്മറിനെ സംബന്ധിച്ച് അത്തരം അവസ്ഥയല്ലെന്നും ദിപുമുനി കൂട്ടിച്ചേര്‍ത്തു.
മ്യാന്മര്‍ തങ്ങളുടെ പൗരന്മാരെ അഭയാര്‍ഥികളാക്കാന്‍ ശ്രമിക്കുന്നില്ല. വിഘടനവാദത്തിന്റെ ഫലമായ ഭീഷണി ഒഴിവാക്കാന്‍ ആ രാജ്യം ശ്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍