ട്രിപളി: മുന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയെ പുകഴ്ത്തുന്നത് കുറ്റകരമാക്കിയ നിയമം ലിബിയന്‍ പരമോന്നത കോടതി റദ്ദാക്കി. ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ആവിഷ്കരിച്ച 37ാം നിയമം എന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പൗരാവകാശ സംഘടനകളും നല്‍കിയ ഹരജിയിലാണ് വിധി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന നേരത്തേ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഈ നിയമപ്രകാരം ഖദ്ദാഫിയെ പുകഴ്ത്തുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. ഫെബ്രുവരി 17ലെ വിപ്ലവത്തെയോ ഇസ്ലാമിനെയോ ഭരണകൂടത്തെയോ ഇകഴ്ത്തുന്നതും കുറ്റകരമായി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍