ഡമസ്കസ്: സിറിയന്‍ തലസ്ഥാനനഗരിയിലെ പള്ളിയില്‍ സ്ഫോടനം നടത്താനുള്ള അല്‍ഖാഇദയുടെ ശ്രമം സുരക്ഷാസേന വിഫലമാക്കിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡമസ്കസിലെ രിഫാഈ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരവേളയില്‍ കൃത്യം നടത്താനായിരുന്നു നീക്കം.
വ്യാഴാഴ്ച പിടിയിലായ മുഹമ്മദ് ഹുസാം അസ്സദഖ എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ഖാഇദയുടെ അന്നുസ്റ ഗ്രൂപ് അംഗമായ ഇയാള്‍ താന്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കുറ്റസമ്മതം നടത്തി. ഡമസ്കസിലെ ഒട്ടേറെ പള്ളികളില്‍ സ്ഫോടനം നടത്താന്‍ ചാവേറുകളെ നിയോഗിച്ചിരുന്നതായും ഇയാള്‍ പറഞ്ഞു.
വ്യാഴാഴ്ച ഡമസ്കസിലെ ശിയാ തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍