May 24 Fri 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എസ്.ബി.ഐ വ്യവസായ വായ്പയുടെ പലിശ കുറച്ചു

എസ്.ബി.ഐ വ്യവസായ വായ്പയുടെ പലിശ കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വ്യവസായ വായ്പയുടെ പലിശ നിരക്ക് കുത്തനെ കുറച്ചു. 0.5 ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് കുറവ്. ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പകളുടെ പലിശയാണ് പ്രധാനമായും കുറച്ചിരിക്കുന്നത്. ഭവന വായ്പ, വാഹന വായ്പ, പെഴ്സണല്‍ ലോണ്‍ തുടങ്ങിയ വായ്പകള്‍ക്ക് നിരക്ക് കുറവ് ബാധകമല്ലെന്ന് എസ്.ബി.ഐ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം അടിസ്ഥാന വായ്പാ നിരക്ക് 10 ശതമാനമായി തുടരും.
തിങ്കളാഴ്ച്ച റിസര്‍വ് ബാങ്ക് ഇടക്കാല വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെയാണ് എസ്.ബി.ഐയുടെ നീക്കം. സാമ്പത്തിക വളര്‍ച്ചയും വ്യാവസായിക വളര്‍ച്ചയും കുത്തനെ താഴുന്നത് പരിഗണിച്ച് ആര്‍.ബി.ഐ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com