തിരുവനന്തപുരം: പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ പനി മൂര്‍ച്ഛിച്ച് മരിച്ച മൂന്ന് വയസ്സുകാരി ആരതിമോളെയോര്‍ത്ത് വ്യാഴാഴ്ച മണികണ്ഠേശ്വരം ഗ്രാമം വിതുമ്പി. നെട്ടയം മണികണ്ഠേശ്വരം വേലുത്തമ്പി നഗര്‍ സ്വദേശികളായ അംബി ആശാരി -ലിജി ദമ്പതികളുടെ ഇളമകള്‍ ആരതി ബുധനാഴ്ച രാത്രിയോടെയാണ് പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്കിടെ മരിച്ചത്. കുഞ്ഞിന്‍െറ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബുധനാഴ്ച രാത്രി പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി കമലത്തെ തടഞ്ഞുവെച്ചിരുന്നു.
ഉച്ചക്ക് രണ്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി നെട്ടയം മണികണ്ഠേശ്വരത്തെ വീട്ടിലെത്തിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ.വി.വി. രാജേഷ്, ബി.ജെ.പി നേതാക്കളായ കരമന ജയന്‍, സി. ശിവന്‍കുട്ടി എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.കുഞ്ഞിന്‍െറ മരണത്തിന് ഉത്തരവാദിയായ ഡോക്ടര്‍മാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കടയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍. രാജീവ്, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ജി. പത്മകുമാര്‍, പി. മധുകുമാര്‍, മേലത്തുമേലെ പ്രേമകുമാര്‍, വഴയില ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍