ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.പി.എയിലെ പ്രധാന ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ പ്രണബ് മുഖര്‍ജി യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കണമെന്ന് സോണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.പി.എ യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെടുന്നു.
ജൂണ്‍ 25നാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഇതിനായി 24ന് മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ മമത ബാനര്‍ജിയും മുലായം സിംഗ് യാദവും ഉറച്ചുനില്‍ക്കുകയാണ്. കലാമിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുന്നില്ലെങ്കില്‍ സ്വന്തം വഴി നോക്കുമെന്ന് മുലായമുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മമത പ്രസ്താവിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍