നെടുങ്കണ്ടം: ബ്രാണ്ടി ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനാണ് തന്നെ വെടിവെച്ചതെന്ന്, അയല്‍വാസിയുടെ വെടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കമ്പംമെട്ട് തണ്ണിപ്പാറമെട്ട് പുല്ലുംപുറത്ത് രതീഷ് പൊലീസിന് മൊഴി നല്‍കി.
പണി കഴിഞ്ഞ് വീട്ടിലേക്ക് പോയ തന്നോട് അയല്‍വാസിയും നായാട്ടുകാരനുമായ കട്ടേക്കാനം ചക്രപാണി സന്തോഷ് ബ്രാണ്ടി ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ചീത്ത വിളിച്ചു. മറുപടി പറയാതെ നടന്നുനീങ്ങിയ തന്നെ തിരിച്ചുവിളിച്ച് നിറയൊഴിക്കുകയായിരുന്നെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ വെച്ചാണ് രതീഷിന് വെടിയേല്‍ക്കുന്നത്. ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ കിടന്നതിനാല്‍ രതീഷില്‍ നിന്ന് വ്യാഴാഴ്ചയാണ് മൊഴിയെടുക്കാനായത്. പ്രതി ഒളിവിലാണ്. നെടുങ്കണ്ടം സി.ഐ എ.കെ. വിശ്വനാഥന്‍, എസ്.ഐ കെ.എസ്. ജോസഫ് എന്നിവരുടെ നേതൃത്വത്തിലെ സംഘം പ്രതിക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍