തൊടുപുഴ: പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗര്‍ഭിണിയടക്കം ടൂറിസ്റ്റുകളെ ആക്രമിച്ചെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഉപ്പുതറ ഒന്‍പതേക്കര്‍ സ്വദേശികളായ സജീവ്, രതീഷ്, പാലക്കാട് സ്വദേശി മാദക്കോട് രാജീവ്, തൃശൂര്‍ സ്വദേശി കീഴൂര്‍ സുനീഷ് എന്നിവരെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി (ഫാസ്റ്റ് ട്രാക്ക്-രണ്ട്) ജഡ്ജി മുഹമ്മദ് വാസിം വെറുതെവിട്ടത്. 2010 ക്രിസ്മസ് ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് അഡ്വ. ജോബി ജോര്‍ജ് കൊച്ചുപറമ്പില്‍ ഹാജരായി. നാലും അഞ്ചും പ്രതികള്‍ക്ക് അഡ്വ. പി.എം. ജോണിയാണ് ഹാജരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍