മണിമല: മണിമല മൂങ്ങാനിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് കോര്‍പറേഷന്‍െറ വിദേശമദ്യ വില്‍പ്പനശാല മാറ്റണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10ന് വെള്ളാവൂര്‍ പഞ്ചായത്തോഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. മദ്യവിരുദ്ധ ജനകീയ സമിതി രക്ഷാധികാരി ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, പ്രസിഡന്‍റ് സുരേഷ് മൈലാട്ടുപാറ, സെക്രട്ടറി ടി.എസ്. ശ്രീജിത്ത്, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സമുദായിക, വനിത, കുടുംബശ്രീ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. മണിമല-കറുകച്ചാല്‍ റോഡില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിട ഉടമയുടെ അനുവാദമില്ലാതെയും പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലക്കെതിരെയാണ് ജനകീയ മാര്‍ച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍