ന്യൂദല്‍ഹി: തന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് എ.പി.ജെ. അബ്ദുള്‍ കലാം. തന്നെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് നിരവധി രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെടുന്നുണ്ട്. അവരുടെ വീക്ഷണത്തെയും ആശയത്തെയും മാനിക്കുന്നതായി കലാം പറഞ്ഞു. പാറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കലാം.
അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കലാം മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞു. കലാമിന്റെ സ്ഥാനാര്‍ഥിത്വത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും പിന്തുണക്കുന്നുണ്ടെന്നും കലാമിന് മുന്‍കൂറായി അഭിനന്ദനങ്ങള്‍ കൈമാറുകയാണെന്നും മമത പറഞ്ഞു. കലാം ജനസമ്മതനായ വ്യക്തിയാണെന്നും രാഷ്ട്രപതിയാവാന്‍ അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കലാമിനെ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറാകണമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് രാഷ്ട്രീയം പരിഗണിക്കരുതെന്നും മമത അഭ്യര്‍ഥിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍