കോഴിക്കോട്: നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയന്‍ പറമ്പില്‍ അടുത്തുള്ള പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ കൂടി നിര്‍മാര്‍ജനം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ നടത്തുമെന്ന കോഴിക്കോട് മേയര്‍ എം.കെ പ്രേമജത്തിന്‍െറ പ്രസ്താവന ക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഞെളിയന്‍ പറമ്പ് സമരമുന്നണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 11ലെ വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് സമീപപ്രദേശത്തെ പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ളാന്‍റ് ഞെളിയന്‍ പറമ്പില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.18 ഏക്കറുകളിലായി മാലിന്യം നിറഞ്ഞുകിടക്കുന്ന ഞെളിയന്‍ പറമ്പില്‍ നിലവിലുള്ള പ്ളാന്‍റ് പ്രവര്‍ത്തിക്കാനുള്ള സ്ഥലം മാത്രമാണുള്ളത്.
വികേന്ദ്രീകരണ മാലിന്യ സംസ്കരണത്തിലൂടെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാവുന്നതാണ്.എന്നാല്‍ മാലിന്യത്തിന്‍െറ പേരില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഫണ്ടുകളില്‍ അഴിമതി നടത്തുന്നുണ്ട്. നഗരസഭ പ്രതിവര്‍ഷം മാലിന്യ സംസ്കരണത്തിന് എത്ര ഫണ്ട് ഉപയോഗിക്കുന്നുവെന്നതിന്‍െറ ധവള പത്രം പുറത്തിറക്കണം. മാലിന്യങ്ങള്‍ ഇനിയും കുന്നുകൂടാന്‍ അനുവദിക്കില്ലെന്നും ഹോട്ടല്‍, ഫ്ളാറ്റ് മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തണമെന്നും സമരമുന്നണി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നുണ്ടെന്നും മേയറുടെ പ്രഖ്യാപനപ്രകാരം മാലിന്യങ്ങള്‍ ഞെളിയന്‍ പറമ്പില്‍ കൊണ്ടുവരുകയാണെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് സമരമുന്നണി അറിയിച്ചു. സമര സമിതി കണ്‍വീനര്‍ വി.പി ബഷീര്‍, സി.പി.സക്കറിയ മൗലവി, എ.മുഹമ്മദ്, എം. സുധീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍