ന്യൂദല്‍ഹി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ഇന്ധനങ്ങളുടെയും വിലയില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ വര്‍ധന. ഏപ്രില്‍ മാസം 7.23 ശതമാനമായിരുന്ന പണപ്പെരുപ്പം മെയില്‍ 7.55 ശതമാനമായാണ് വര്‍ധിച്ചത്. ഭക്ഷ്യവിലപ്പെരുപ്പം 10.49 ശതമാനത്തില്‍ നിന്ന് 10.74 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്.
അതേസമയം പണപ്പെരുപ്പം വര്‍ധിച്ചതോടെഅടുത്ത ആഴ്ചത്തെ വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കില്ലെന്ന ആശങ്കയെ തുടര്‍ന്ന് ബാങ്ക് ഓഹരികളുടെ വില ഇടിഞ്ഞു. ബാങ്ക് ഓഹരികളുടെ സൂചികയില്‍ 2.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്നാലും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ വിയിരുത്തുന്നത്. സാമ്പത്തിക, വ്യാവസായിക വളര്‍ച്ചാ നിരക്കുകള്‍ കുറഞ്ഞതോടെ പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കില്‍ ശക്തമായ സമ്മര്‍ദമാണുള്ളത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍