12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ജീവകാരുണ്യ പദ്ധതികളുമായി കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍

കൊടുങ്ങല്ലൂര്‍: ബൃഹത്തായ ജീവകാരുണ്യപ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിച്ച് കൊടുങ്ങല്ലൂരിലെ വ്യാപാരി സമൂഹം മാതൃക സൃഷ്ടിക്കുന്നു. മര്‍ച്ചന്‍റ് അസോസിയേഷന്‍ അംഗങ്ങളായ 1500 കച്ചവടസ്ഥാപനങ്ങള്‍ മുഖേന സമാഹരിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ചികിത്സാ സഹായപദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ആസന്ന ഭാവിയില്‍ ഡയാലിസിസ് സെന്‍റര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ആംബുലന്‍സ് സര്‍വീസ്, നിര്‍ധനര്‍ക്ക് ആധുനികചികിത്സാ സംവിധാനം തുടങ്ങിയവയോടൊപ്പം നിര്‍ധന വിദ്യാര്‍ഥികളെ ഏറ്റെടുത്ത് ആവശ്യമായ വിദ്യാഭ്യാസം നല്‍കാനും പദ്ധതികള്‍ ആവിഷ്കരിക്കും. സോഷ്യല്‍ നെറ്റ്വര്‍ക്ക് സമൂഹത്തിലെ ഉദാരമതികളായ വ്യക്തികളെയും ജീവകാരുണ്യമേഖലയില്‍ താല്‍പര്യമുള്ള സന്നദ്ധ സംഘങ്ങളെയും സഹകരിപ്പിച്ച് ജനസേവന പദ്ധതി കൂടുതല്‍ ജനകീയമാക്കാനും അസോസിയേഷന്‍ ഉദ്ദേശിക്കുന്നു. പ്രസിഡന്‍റ് വി.ഇ. ധര്‍മപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മനു പി. വിശ്വം പദ്ധതി വിശദീകരിച്ചു. ജയദേവന്‍ മാസ്റ്റര്‍, ഡോ. എന്‍.എം. വിജയന്‍, ശങ്കരന്‍ കളരിക്കല്‍, കെ.ജെ. ശ്രീജിത്ത്, രാജീവന്‍ പിള്ള, ടി.കെ. ഷാജി, സി.സി. അനിത, പി.ആര്‍. ബാബു, കെ.വി. തസ്നി, പി.കെ. സത്യശീലന്‍, അസീസ് എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com